ആദ്യരാത്രിയില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു
Jan 29, 2019, 21:34 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.01.2019) ആദ്യ രാത്രിയില്‍ നവവധുവിനെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരപ്പക്കടുത്തുള്ള ഒരു വീട്ടില്‍ നിന്നുമാണ് വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് നവവധുവിനെ കടത്തിക്കൊണ്ടുപോകാനെത്തിയത്. തനിക്ക് പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് അവകാശപ്പെട്ടുകൊണ്ട് വന്ന യുവാവാണ് പെണ്‍കുട്ടിയോട് കൂടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ പെണ്‍കുട്ടി ഇത് വിസമ്മതിച്ചപ്പോള്‍ ആയുധങ്ങളുമായെത്തിയ സംഘം ഭീകരാന്തരീക്ഷമുണ്ടാക്കുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ സംഘടിച്ച് യുവാക്കളെ നേരിട്ടു. ബഹളം കേട്ടെത്തിയ അയല്‍ക്കാരും ചേര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. യുവാവിനെ അയല്‍വാസികളും വീട്ടുകാരും മരത്തില്‍ കെട്ടിയിട്ട് കൈകാര്യം ചെയ്തു. ഒടുവില്‍ വെള്ളരിക്കുണ്ടില്‍ നിന്നും പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷത്തില്‍ വധൂ-വരന്മാരുടെ വീട്ടുകാര്‍ക്കും യുവാവിന്റെ കൂടെയെത്തിയ സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Attempt to Kidnap Bride on First night, Kidnap-attempt, Kasaragod, Vellarikundu, News, Clash, Bride