city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ­ഞ്ചേ­ശ്വര­ത്ത് വീ­ട്ടു­കാ­രെ ക­ത്തി­മു­ന­യില്‍ നിര്‍­ത്തി വീ­ട് കൊ­ള്ള­യ്­ക്ക് ശ്രമം

മ­ഞ്ചേ­ശ്വര­ത്ത് വീ­ട്ടു­കാ­രെ ക­ത്തി­മു­ന­യില്‍ നിര്‍­ത്തി വീ­ട് കൊ­ള്ള­യ്­ക്ക് ശ്രമം
മ­ഞ്ചേ­ശ്വരം: മ­ഞ്ചേ­ശ്വ­രം വോര്‍­ക്കാ­ടി ക­ട്ട­ത്ത­ജെ­യില്‍ വീ­ട്ടു­കാ­രെ ക­ത്തി­മു­ന­യില്‍ നിര്‍­ത്തി വീ­ട് കൊ­ള്ള­യടി­ക്കാന്‍ ശ്രമം. ക­ട്ട­ത്ത­ജെ­യി­ലെ അ­ബൂ­ബ­ക്ക­റി­ന്റെ വീ­ട്ടി­ലാ­ണ് ക­വര്‍­ച്ച­ന­ട­ന്നത്. ബു­ധ­നാഴ്­ച പു­ലര്‍ച്ചെ 2.30 മണി­യോ­ടെ­യാ­ണ് ഇ­രുനി­ല വീ­ടിന്റെ ഓ­ടി­ള­ക്കി ആ­യു­ധ­ങ്ങ­ളു­മാ­യി എത്തി­യ സം­ഘം അ­ട­ത്തു­ക­ട­ന്ന­ത്.

കോ­ണി­പ്പ­ടി­യിറ­ങ്ങി പോ­കു­മ്പോള്‍ അ­ബൂ­ബ­ക്ക­റി­ന്റെ ഭാ­ര്യ റ­സി­യ­യു­ടെ ദേഹ­ത്ത് ച­വി­ട്ടി­യി­നെ­തു­ടര്‍­ന്ന് റസി­യ ഉ­ണ­രു­കയും ബ­ഹ­ളം­വെ­ക്കു­കയും ചെ­യ്­ത­പ്പോള്‍ ഇ­വ­രു­ടെ വാ­യ­പൊ­ത്തി­പ്പി­ടി­ച്ച് ക­ത്തി കാട്ടി ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു. ഇതി­നി­ട­യില്‍ ശ­ബ്ദം­കേ­ട്ട് അ­ബൂ­ബ­ക്കറും പി­ന്നീ­ട് ഇ­വ­രു­ടെ മ­താ­പി­താ­ക്കളാ­യ മൊ­യ്­തൂവും ആ­യി­ശയും ഉ­ണ­രു­ക­യും ചെ­യ്­തു.

എല്ലാ­വ­രെയും ക­ത്തി, വ­ടി, സൈ­ക്കിള്‍ ചെ­യിന്‍ തു­ടങ്ങി­യ ആ­യു­ധ­ങ്ങള്‍ കാ­ട്ടി ഭീ­ഷ­ണി­പ്പെ­ടു­ത്തി അ­ല­മാ­ര­യു­ടെയും മറ്റും താ­ക്കോല്‍ വാ­ങ്ങു­കയും അ­ല­മാ­ര­ക­ളില്‍ നി­ന്ന് മു­ഴു­വന്‍ സാ­ധ­ന­ങ്ങളും വാ­രി­വ­ലി­ച്ച് പു­റ­ത്തി­ടു­ക­യും ചെ­യ്തു. എ­ന്നാല്‍ ഇ­വര്‍­ക്ക് കാ­ര്യ­മാ­യ സ്വര്‍­ണ്ണ­മോ പ­ണമോ ല­ഭി­ച്ചില്ല. ഇ­തി­നി­ട­യില്‍ ആയി­ശ ബ­ഹ­ളം­വെ­ച്ച­പ്പോള്‍ ഇ­വ­രു­ടെ വാ­യ­യ്ക്ക് പ്ലാ­സ്റ്റര്‍ ഒ­ട്ടി­ക്കു­കയും ചെ­യ്­തു. ഒന്നും ക­ണ്ടെ­ത്താന്‍ ക­ഴി­യാ­ത്ത­തി­നെ തു­ടര്‍­ന്ന് മ­ട­ങ്ങി­പ്പോ­വു­ക­യാ­യി­രുന്ന സം­ഘം റ­സി­യ­യു­ടെ ക­ഴു­ത്തി­ലു­ണ്ടാ­യ­രു­ന്ന ര­ണ്ട് പ­വന്‍ സ്വര്‍­ണ്ണമായ പൊ­ട്ടി­ച്ചെ­ടു­ക്കു­ക­യാ­യി­രുന്നു. സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന­വര്‍ ഹിന്ദി, കന്ന­ഡ, മ­ല­യാ­ളം ഭാ­ഷ­ക­ളി­ലാ­ണ് സം­സാ­രി­ച്ചി­രു­ന്ന­തെ­ന്ന് വീ­ട്ടു­കാര്‍ പ­റ­ഞ്ഞു.

വി­വ­ര­മ­റി­ഞ്ഞ് പു­ലര്‍­ച്ചെത­ന്നെ മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി അ­ന്വേഷ­ണം ആ­രം­ഭിച്ചു. വന്‍­മോ­ഷ­ണ­സം­ഘ­മാ­ണ് ഇ­തി­ന് പി­ന്നി­ലെ­ന്ന് വ്യ­ക്ത­മ­യി­ട്ടു­ണ്ട്. അ­ടു­ത്തി­ടെ ന­ട­ന്ന പ­ല ക­വര്‍­ച്ച­കള്‍ക്കും പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­ത് ഇ­തേ സം­ഘ­മാ­ണെ­ന്നാ­ണ് സൂചന.

Keywords: Manjeshwaram, Theft, Kasaragod, Police, Case, House

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia