city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഞ്ചാവ് മാഫിയക്കെതിരായ പള്ളി ഇമാമിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15.04.2016) കഞ്ചാവ് മാഫിയയ്‌ക്കെതിരായ പള്ളി ഇമാമിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിലാണ് സംഭവം. ഖത്തീബ് അന്‍വര്‍ അലി ഹുദവി പ്രസംഗം തുടങ്ങിയപ്പോള്‍, തടയാനെന്ന ഉദ്ദേശത്തോടെ ഏതാനും സാമൂഹ്യ വിരുദ്ധര്‍ മൈക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയും ഇമാം പ്രസംഗം തുടരുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി കമ്മിറ്റി യോഗം ചേര്‍ന്ന് പരാതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അതിനിടെ ഇമാമിന്റെ പ്രസംഗം തടയാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. നിരവധി പേര്‍ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും നിരവധി പ്രതികരണങ്ങളാണ് ഈ സംഭവത്തെ കുറിച്ച് ഉണ്ടായിട്ടുള്ളത്. ആരാധനാലയങ്ങളില്‍ പോലും ഇത്തരം സംഘങ്ങള്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും, പണ്ഡിതന്‍മാരുടെ ഉദ്‌ബോധനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നത് നാടിന്റെ സമാധാനം തകര്‍ക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

അരുതായ്മകള്‍ക്കെതിരെ മത പണ്ഡിതന്‍മാര്‍ ശക്തമായി രംഗത്തുണ്ടാകണമെന്നും അലി ഹുദവിക്കും ലഹരിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റുള്ളവര്‍ക്കും നാടിന്റെ ഒന്നാകെ പിന്തുണ ഉണ്ടാകുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

കഞ്ചാവ് മാഫിയക്കെതിരായ പള്ളി ഇമാമിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം

Keywords : Mogral Puthur, Masjid, Kasaragod, Ganja, Mafia, Speech, Attempt to disrupt Imam's preach. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia