കുഞ്ചത്തൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് നീക്കം; പോലീസ് ജാഗ്രതയില്‍
Apr 22, 2013, 13:15 IST
കാസര്‍കോട്: കുഞ്ചത്തൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ചില സംഘങ്ങള്‍ നീക്കം തുടങ്ങിയതോടെ പോലീസ് ജാഗ്രത പാലിക്കുന്നു. കഴിഞ്ഞ ദിവസം ആരാധനാലയങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളും തോരണങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം കുഞ്ചത്തൂരിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ബോര്‍ഡുകളും പുറത്തുവെച്ച സാധനങ്ങളും നശിപ്പിച്ചതോടെയാണ് സാമൂഹ്യദ്രേഹികള്‍ വര്‍ഗീയ സംഘര്‍ഷത്തിന് നീക്കം നടത്തുന്നതായുള്ള സൂചന പോലീസിന് ലഭിച്ചത്. ബന്തിയോട് സ്വദേശിയുടെ ഫുഡ് എക്‌സ്പ്രസ് ഹോട്ടലിന്റെ ഗ്ലാസുകളും മറ്റും അടിച്ചു തകര്‍ത്തു.
തികച്ചും സമാധാനം നിലനില്‍ക്കുന്ന കുഞ്ചത്തൂരില്‍ ഇരുവിഭാഗങ്ങളെയും തമ്മിലടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് ജാഗ്രത പാലിച്ചുവരുന്നത്. എസ്.പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസും, രഹസ്യാന്വേഷണ വിഭാഗവും കുഞ്ചത്തൂരില്‍ അന്വേഷണം നടത്തി വരുന്നു. ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നവരെ കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെയും, ഹോട്ടലുകളുടെയും ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവത്തിലും ഹോട്ടല്‍ തകര്‍ത്തതിലും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളുടെ ഫ്ലക്‌സ് ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ചതിലും പരാതി ലഭിച്ചിട്ടുണ്ട്. രാത്രികാല പരിശോധനയും നിരീക്ഷണവും ശക്തമാക്കി. അടുത്തകാലത്തായാണ് കുഞ്ചത്തൂരില്‍ ചില സംഘങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം സജീവമാക്കിയത്.

![]() |
File photo |

Keywords: Kunjathur, Communal clash, Attempt, Police, Alert, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News