city-gold-ad-for-blogger

ഹര്‍ത്താലില്‍ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 21.10.2018) ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടെ കുമ്പളയില്‍ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കൊളത്തൂര്‍ ചെക്ക്‌പോസ്റ്റിനു സമീപത്തെ പ്രവീണ്‍ രാജിനെ (43) കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.

കേസില്‍ പ്രതികളായ മറ്റു അഞ്ച് ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബംബ്രാണയിലെ സഞ്ജയ് എന്ന സഞ്ജു (20), കോയിപ്പാടിയിലെ നവീന്‍ രാജ് (25), ബംബ്രാണയിലെ രാജേഷ് എന്ന രാജു (23), ശാന്തിനഗറിലെ അഖിലേഷ് (21), ബ്രംബ്രാണയിലെ രോഹിത് പൂജാരി (26) എന്നിവരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്.
ഹര്‍ത്താലില്‍ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍


വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പള ടൗണില്‍ കടകളടപ്പിക്കാനെത്തിയ ഒരു സംഘം ഹര്‍ത്താല്‍ അനുകൂലികള്‍ കുമ്പള ബദര്‍ ജുമാമസ്ജിദ് ഉറൂസ് കമ്മിറ്റി ഓഫീസും അടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kumbala, Police, arrest, case, Attempt to close Uroos committee office; One more arrested
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia