city-gold-ad-for-blogger

ഈസ്റ്റ് എളേരിയിലെ ജെയിംസ് പന്തമാക്കലിനേയും പ്രവര്‍ത്തകരേയും തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ശ്രമം; ഡിമാന്‍ഡുമായി വിമതവിഭാഗം

ഈസ്റ്റ് എളേരി: (www.kasargodvartha.com 06.04.2016) ഈസ്റ്റ് എളേരി പഞ്ചായത്തില്‍ പൗരമുന്നണിയായി മത്സരിച്ച് കോണ്‍ഗ്രസിനെ തറപറ്റിച്ച ജെയിംസ് പന്തമാക്കലിനേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലേ്ക്ക് തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജെയിംസുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

തൃക്കരിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണനും പൗരമുന്നണി നേതാക്കളും നേരിട്ടും അല്ലാതെയും ചര്‍ച്ച നടത്തി വരുന്നുണ്ട്. അതേസമയം പൗരമുന്നണി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നതിന് അനുകൂല സമീപനം പ്രകടിപ്പിക്കുമ്പോഴും ചില വ്യക്തമായ ഡിമാന്‍ഡുകള്‍ അംഗീകരിച്ചാല്‍ മാത്രമേ മാതൃസംഘടനയിലേക്ക് ഒരു മടക്കമുള്ളൂവെന്നാണ് പറയുന്നത്. കെപിസിസി പ്രസിഡണ്ട് തങ്ങള്‍ക്കെതിരെ എടുത്ത നടപടികള്‍ തെറ്റാണെന്ന് സമ്മതിക്കണമെന്നാണ് പ്രധാനനിബന്ധന. കൂടാതെ, തങ്ങല്‍ക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണനെതിരെ നടപടി സ്വീകരിക്കണമെന്നും വിമതവിഭാഗം ആവശ്യപ്പെടുന്നു. തങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് ജെയിംസ് പന്തമാക്കല്‍ ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ തെരെഞ്ഞെടുപ്പിനുമുമ്പ് തന്നെ തങ്ങളുമായി ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയിരുന്നുവെങ്കില്‍ മഞ്ഞുരുകുമായിരുന്നുവെന്ന സൂചനയും വിമതനേതാക്കള്‍ നല്‍കുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പൂര്‍ത്തിയായ സ്ഥിതിക്ക് വൈകിയുള്ള ചര്‍ച്ചയ്ക്ക് ഇനിയെന്ത് പ്രസക്തിയെന്ന ചോദ്യവും ഇവറുന്നയിക്കുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പൗരമുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് വിമതവിഭാഗം. ഇതിന്റെ മുന്നോടിയായി എട്ടിന് വെള്ളിയാഴ്ച ചിറ്റാരിക്കല്‍ വ്യാപാര ഭവനില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും പന്തമാക്കല്‍ പറഞ്ഞു. തങ്ങല്‍ ഉജ്ജ്വല വിജയം നേടിയിട്ടും ഇതിന് ശേഷം തങ്ങളെ അംഗീകരിക്കാനുള്ള മന:സ്ഥിതി കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലാതെ പോയെന്നും വിമതവിഭാഗം പറയുന്നു. തന്നെ പുറത്താക്കിയ ശേഷം കെപിസിസി നിര്‍വ്വാഹക സമിതി അംഗത്തേയും രണ്ടു ഡിസിസി സെക്രട്ടറിമാരേയും പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലേക്ക് കൈയ്യും വീശിപ്പോകാന്‍ തങ്ങളെ കിട്ടില്ലെന്നും മാന്യമായ ഒത്തുതീര്‍പ്പുണ്ടായാല്‍ മടങ്ങിപ്പോക്ക് അപ്പോള്‍ ആലോചിക്കാമെന്നുമാണ് ജെയിംസ് പന്തമാക്കല്‍ പ്രതികരിച്ചത്. തനിക്കെതിരെ പി രാമകൃഷ്ണന്‍ നടത്തിയ അന്വേഷണത്തില്‍ തെറ്റായ റിപ്പാര്‍ട്ട് നല്‍കി മാനഹാനി വരുത്തിയതിന് തെരെഞ്ഞെടുപ്പിന് ശേഷം കെപിസിസി സെക്രട്ടറിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ജെയിംസ് പന്തമാക്കല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കെപിസിസി പ്രസിഡണ്ട് നേരിട്ട് ചര്‍ച്ചയ്ക്ക് വന്നാല്‍ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈസ്റ്റ് എളേരിയിലെ ജെയിംസ് പന്തമാക്കലിനേയും പ്രവര്‍ത്തകരേയും തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ശ്രമം; ഡിമാന്‍ഡുമായി വിമതവിഭാഗം

Keywords:  UDF, Congress, kasaragod, Election 2016, KPCC, Ramesh-Chennithala, Trikaripur,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia