പനയാലില്‍ അറുപത്തിനാലുകാരി ദേവകി കൊല്ലപ്പെട്ട സ്ഥലത്തിനുസമീപം ഒറ്റക്ക് താമസിക്കുന്ന മറ്റൊരു ദേവകിയെ അര്‍ധരാത്രി അപായപ്പെടുത്താന്‍ ശ്രമം; മൂന്നംഗസംഘത്തിനെതിരെ അന്വേഷണം
Apr 3, 2017, 10:20 IST
ബേക്കല്‍: (www.kasargodvartha.com 03.04.2017) പനയാലില്‍ അറുപത്തിനാലുകാരിയായ ദേവകി ദാരുണമായി കൊലചെയ്യപ്പെട്ട സ്ഥലത്തിന് സമീപം ഒറ്റക്കുതാമസിക്കുന്ന മറ്റൊരു ദേവകിയെ മൂന്നംഗസംഘം അപായപ്പെടുത്താന്‍ ശ്രമിച്ചു. ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം.
പനയാല്‍ കാട്ടിയടുക്കത്തെ ദേവകി കൊല്ലപ്പെട്ടിട്ട് മൂന്നുമാസമാകാറായിട്ടും പ്രതികളെ തിരിച്ചറിയാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടെയാണ് കാട്ടിയടുക്കത്തിന് സമീപം മൈലാട്ടിയില്‍ നാല്‍പ്പതുകാരിയായ മറ്റൊരു ദേവകിയെ ഒരുസംഘം ആക്രമിക്കാന്‍ മുതിര്‍ന്നത്. ഭര്‍ത്താവ് ഒപ്പമില്ലാത്ത ദേവകി മക്കള്‍ വേറൊരു സ്ഥലത്ത് താമസിക്കുന്നതിനാല്‍ മൈലാട്ടിയില്‍ തനിച്ചാണ് കഴിയുന്നത്. രാത്രി എത്തിയ മൂന്നംഗസംഘം ദേവകിയുടെ വീടിന്റെ വാതിലില്‍ ആഞ്ഞുചവിട്ടുകയായിരുന്നു. ഭയചകിതയായ ദേവകി ഫോണില്‍ ബന്ധുവായ യുവാവിനെ വിവരമറിയിച്ചു. ഈ യുവാവ് ആളുകളെയും കൂട്ടി എത്തിയതോടെ സംഘം സ്ഥലം വിടുകയായിരുന്നു.
സംഭവമറിഞ്ഞ് ബേക്കല്‍ എസ് ഐ യു പി വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. ഉടന്‍ തന്നെ ദേവകിയെ ബന്ധുവീട്ടിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ദേവകി രേഖാമൂലം പോലീസില്‍ പരാതി നല്‍കി. പോലീസ് സംഭവം സംബന്ധിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതായി എസ് ഐ വിപിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പെരിയാട്ടടുക്കത്ത് സി പി എമ്മിന്റെ കൊടിമരം തകര്‍ത്തതടക്കമുള്ള കേസുകളിലെ പ്രതിയാണ് മൂന്നംഗസംഘത്തിലെ ഒരാളെന്ന് പോലീസ് പറഞ്ഞു. ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച നടത്തുകയോ അതല്ലെങ്കില്‍ പീഡിപ്പിക്കുകയോ ചെയ്യുകയെന്ന ഉദ്ദേശത്തോടെയാകാം സംഘം വന്നതെന്ന് പോലീസ് പറയുന്നു. മൈലാട്ടിയിലെ ദേവകിയുടെ ആത്മധൈര്യമാണ് അക്രമത്തില്‍ നിന്നും ഇവരെ രക്ഷപ്പെടുത്തിയത്.
കാട്ടിയടുക്കത്തെ ദേവകി കൊലചെയ്യപ്പെട്ടതിന്റെ നടുക്കത്തില്‍ നിന്നും നാട് മോചിതമായിട്ടില്ല. ഈ കേസിലെ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കഴിയാത്തതിലുള്ള ആശങ്ക നാട്ടുകാര്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് സമാനമായ സംഭവം വീണ്ടും നാട്ടിലുണ്ടാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bekal, Investigation, Police, Complaint, Assault, Case, Attempt to assault house wife.