ആരാധനാലയത്തിന്റെ ചുമരില്‍ കോറിയിട്ട് സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം
Apr 27, 2013, 18:53 IST
കാസര്‍കോട്: ആരാധനാലയത്തിന്റെ ചുമരില്‍ കാവി കളറില്‍ ആര്‍.എസ്.എസ് എന്നെഴുതി സാമുദായിക അന്തരിക്ഷം തകര്‍ക്കാന്‍ ശ്രമം. നെല്ലിക്കുന്ന് ബീച്ച് റോഡിലെ ആരാധനാലയത്തിന്റെ മുന്‍വശത്തേ ചുമരിലാണ് കോറിയിട്ടത്. ശനിയാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി കോറിയിട്ടത് മായ്ച്ച് കളഞ്ഞു.
കോറിയിട്ടവരെ കണ്ടെത്തണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പോലീസിനോട് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലെത്രെ. വര്‍ഷങ്ങള്‍ക്കു മുമ്പും ഇതേ ചുമര്‍ ചാണകം കൊണ്ട് വികൃതമാക്കിയിരുന്നു. കുറേ ദിവസങ്ങളാായി ആരാധനാലയ പരിസരത്തും മറ്റും സാമുദായി സംഘര്‍ഷം ഉണ്ടാക്കുന്നതിനായി കൊടികളും മറ്റും കെട്ടി ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്നും പരാതിയുണ്ട്.

Keywords: Kerala, Kasaragod, Masjid, Mosque, RSS, Police, Beach road, Juma masjid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.