ശമ്പള കുടിശ്ശിക ലഭ്യമാക്കാന്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: ചെര്‍ക്കളം
Mar 26, 2012, 23:00 IST

കാസര്‍കോട്: യു.ജി.സി. ശമ്പള സ്കെയില്‍പ്രകാരം ലഭിക്കേണ്ടിയിരുന്ന കുടിശ്ശിക ലഭ്യമാക്കാന്‍ പ്രശ്നം കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി ഇ.അഹമ്മദിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. ഗവ.കോളജ് ടിച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.ജി. രാജഗോപാല്‍, പ്രൊഫ.എസ്.എ. ഷാജഹാന്‍, ഷിനിന്‍ ജെയിംസ് പ്രസംഗിച്ചു. സമാപന സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് കെ. വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി അബ്ദുല്‍ മജീദ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡണ്ടായി പട്ടാമ്പി ഗവ കോളജിലെ പ്രൊഫ.എം.പി.ഇസ്ഹാഖിനെയും ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ ഡോ. എന്‍. വീര മണികണ്ഠനെയും ട്രഷററായി തലശ്ശേരി ഗവ. ബ്രണ്ണന്‍കോളജിലെ പ്രൊഫ. ഇഫ്തികാര്‍ അഹമ്മദിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: എസ്.എ. ഷാജഹാന്‍, പ്രൊഫ.എന്‍.ജയകുമാര്‍, പ്രൊഫ.എ. ശ്രീനാഥ് (വൈ.പ്രസി.), പ്രൊഫ.പി.രാജീവന്‍, പ്രൊഫ. സി.രാജേഷ്, പ്രൊഫ.ജി. സുരേഷ് കുമാര്‍ (സെക്ര.).
Keywords: Cherkalam Abdulla, Kasaragod