city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി; പ്രതി ഒളിവില്‍

കാസര്‍കോട്: (www.kasargodvartha.com 13.05.2016) നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറി പട്ടാപകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്‌ക്വാഡ് രംഗത്ത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചൗക്കി ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇരുപത്കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി പീഡന ശ്രമത്തിനും അതിക്രമത്തിനും ഇരയായത്.

അസുഖത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറക്കുകയും ഇതോടെ അകത്ത് കയറിയ നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന കാക്കി വസ്ത്രം ധരിച്ചയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നു. മാനഭംഗശ്രമം ചെറുത്തപ്പോള്‍ പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെ അജ്ഞാതന്‍ കടന്നുകളയുകയായിരുന്നു. മല്‍പിടുത്തത്തിനിടയില്‍ പരിക്കേറ്റ പെണ്‍കുട്ടി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്നും മൊഴിയെടുത്ത കാസര്‍കോട് ടൗണ്‍ പോലീസ് സംഭവത്തില്‍ കേസെടുക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ ജനവികാരം കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ട് ഒരു പെണ്‍കുട്ടി പട്ടാപ്പകല്‍ ബലാത്സംഗശ്രമത്തിന് ഇരയായ സംഭവം പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. കാസര്‍കോട് സി ഐ ആസാദിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ഈ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ശക്തമാക്കി.

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി; പ്രതി ഒളിവില്‍

Related News:
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പട്ടാപകല്‍ കോളിംഗ് ബെല്‍ അടിച്ച് അകത്ത് കയറിയ അജ്ഞാതന്‍ കടന്ന് പിടിച്ചു
Keywords: Nursing Student, Case, Squad, Quarters, Afternoon, Jisha, Police, Kasaragod, Investigation, C I Asad, Perumbavoor, Attempt molest nursing student: Police investigation started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia