ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെയുള്ള അക്രമത്തിനെതിരെ വിജയന്റെ സൈക്കില്‍ യാത്ര
Apr 30, 2015, 17:41 IST
കാസര്‍കോട്: (www.kasargodvartha.com 30/04/2015) ട്രെയിനില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നേരെയുണ്ടാകുന്ന കല്ലേറിലും ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ പോരാട്ടവുമായി പട്ടാമ്പി സ്വദേശി വിജയന്‍ പെരുമാടിയൂരിന്റെ സൈക്കിള്‍ യാത്ര തുടങ്ങി. ആക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കുട്ടികളെയും ജനങ്ങളെയും ബോധവാന്മാരാക്കാനാണ് ഇദ്ദേഹം സൈക്കിള്‍ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ സഞ്ചരിക്കാനാണ് മഞ്ചേശ്വരത്തുനിന്നും യാത്ര പുറപ്പെട്ടത്.
നാലുമാസം മുമ്പ് കണ്ണൂര്‍ അടയ്ക്കാതോട് സ്വദേശിനിയായ ഒരുപെണ്‍കുട്ടിക്ക് ട്രെയിന്‍ യാത്രക്കിടേ തലച്ചേറിന് പരുക്കേറ്റ വാര്‍ത്തയാണ് ഈയാത്രയ്ക്ക് പ്രചോദനമായത്. ഷൊര്‍ണൂരില്‍ തട്ടുകട നടത്തുന്ന വിജയന്‍ നാലുമാസത്തെ പണം സ്വരൂപിച്ചാണ് യാത്ര നടത്തുന്നത്.
യാത്രയ്ക്ക് മുന്നോടിയായി പെണ്‍കുട്ടിയുടെ ചികിത്സാര്‍ഥം പത്തായിരം രൂപ വീട്ടുകാരെ ഇദ്ദേഹം ഏല്‍പിച്ചിരുന്നു. ഇരുപതിനായിരം രൂപവിലയുള്ള സൈക്കിളുമായാണ് പതിനഞ്ചു ദിവസത്തെയാത്രക്ക് പുറപ്പെട്ടത്. മഞ്ചേശ്വരത്ത് നടന്ന യാത്രാ പരിപാടി എസ്.ഐ പ്രമോദ് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.

Keywords : Kasaragod, Kerala, Bicycle, Train, Stone pelting, Injured, Treatment, Thiruvananthapuram, Vijayan, Attack on train passengers: bicycle ride for awareness.