city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാധ്യമപ്രവര്‍ത്തകന്റെ വീടാക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണം

കാസര്‍കോട്: മലയാള മനോരമ കാസര്‍കോട് ലേഖകന്‍ പി.ചന്ദ്രമോഹന്റെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഒ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

വി.വി.പ്രഭാകരന്‍, ശ്രീധരന്‍ പുതുക്കുന്ന്, നാരായണന്‍ കരിച്ചേരി, കെ.രാജേഷ് കുമാര്‍, ടി.ജെ.ശ്രീജിത്ത്, മുഹമ്മദ് ഹാഷിം, അബ്ദുര്‍ റഹ്മാന്‍ ആലൂര്‍, ടി.എ.ഷാഫി, ദേവദാസ് പാറക്കട്ട എന്നിവര്‍ സംസാരിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി. എന്നിവര്‍ക്ക് ഫാക്‌സ് സന്ദേശമയച്ചു. ജോ.സെക്രട്ടറി ബി.അനീഷ് കുമാര്‍ സ്വാഗതവും സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്റെ വീടാക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ജേര്‍ണലിസ്റ്റ് കോളനിയില്‍ അക്രമം; മനോരമ ലേഖകന്റെ വീട് കല്ലെറിഞ്ഞ് തകര്‍ത്തു

Keywords: Kerala, Kasaragod, Malayalam Manorama, Attack, Press club, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia