അക്രമം നിത്യസംഭവമായി; എയ്ഡ് പോസ്‌റ്റൊരുക്കി പോലീസ്, ഉദ്ഘാടനം ജില്ലാ പോലീസ് ചീഫും പഞ്ചായത്ത് പ്രസിഡണ്ടും ചേര്‍ന്ന് നിര്‍വ്വഹിക്കും
Jul 30, 2018, 19:22 IST
സീതാംഗോളി: (www.kasargodvartha.com 30.07.2018) അക്രമം നിത്യസംഭവമായി മാറിയ സീതാംഗോളിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഒരുങ്ങി. കുമ്പള പോലീസാണ് പുത്തിഗെ പഞ്ചായത്തുമായി ചേര്‍ന്ന് പോലീസ് എയ്ഡ് പോസ്റ്റ് സജ്ജമാക്കിയത്. ഇതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസനും പഞ്ചായത്ത് പ്രസിഡണ്ട് അരുണയും ചേര്‍ന്ന് നിര്‍വ്വഹിക്കുമെന്ന് കുമ്പള സി ഐ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബദിയടുക്ക പോലീസിന്റെയും കുമ്പള പോലീസിന്റെയും അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശമാണ് സീതാംഗോളി. ഇടയ്ക്കിടെ ഇവിടെ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും തലപൊക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സജ്ജമാക്കാന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം അക്രമമുണ്ടായതിനെ തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു. വിവിധ രാഷ്ട്രീയ- മത- സാമൂഹ്യ- സാംസ്‌കാരിക സംഘടനാ നേതാക്കളെയും ഭാരവാഹികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയില്‍ നാട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു ഇവിടെയൊരു എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നത്. അവിടെ വെച്ചു തന്നെ ജില്ലാ പോലീസ് ചീഫ് നാട്ടുകാര്‍ക്ക് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്ന കാര്യം ഉറപ്പു നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
സ്ഥലവും ഭൗതിക സാഹചര്യവുമെല്ലാം പഞ്ചായത്താണ് ഒരുക്കിയത്. ചടങ്ങില്‍ കുമ്പള സി ഐ കെ പ്രേംസദന്‍, പ്രിന്‍സിപ്പല്‍ എസ് ഐ ടി വി അശോകന്‍, വാര്‍ഡ് മെമ്പര്‍ ഇ കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, inauguration, Police, Panchayath, Attack incidents; Aid post in Seethangoli
< !- START disable copy paste -->