തീയറ്ററില്‍ വിജയ് ആരാധകരുടെ ഏറ്റുമുട്ടല്‍; രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Nov 8, 2018, 22:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.11.2018) സിനിമ തീയറ്ററില്‍ വിജയുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും തമിഴ്നാട് സ്വദേശി അഴകവേലിന് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൈസൂര്‍ സ്വദേശികളായ മഞ്ചുനാഥ് (24), ബാബു(31) എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വിനായക തീയറ്ററില്‍ വിജയുടെ പുതിയ പടമായ സര്‍ക്കാര്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെയാണ് തമിഴ്നാട് സ്വദേശികളും കര്‍ണാടക സ്വദേശികളും തമ്മില്‍ ഏറ്റുമുട്ടിയത്. വിജയ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുകൂട്ടരും തമ്മില്‍ ആര്‍ത്തുവിളിച്ച് നൃത്തംചവിട്ടുകയും പിന്നീട് കൈയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയിലാണ് അഴകവേലിന് തലക്കടിയേറ്റത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് പരിക്കേറ്റ അഴകവേലനെ ആശുപത്രിയില്‍ എത്തിക്കുകയും അക്രമികളെ പിടികൂടുകയും ആയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഴകവേലന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Theater, Kanhangad, Film, Attack, Police, Case, News, Kasaragod, Attack in Cinema theater; Police case registered