city-gold-ad-for-blogger

ഹോംഗാര്‍ഡിന്റെ കൈ കടിച്ചുപറിച്ച ലോറി ഡ്രൈവറെ കീഴ്‌പ്പെടുത്തി

ഹോംഗാര്‍ഡിന്റെ കൈ കടിച്ചുപറിച്ച ലോറി ഡ്രൈവറെ കീഴ്‌പ്പെടുത്തി
നീലേശ്വരം: ആശുപത്രിയിലെ അതിക്രമം തടയാനെത്തിയ പോലീസുകാരനെയും ഹോംഗാര്‍ഡിനെയും ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ മടിക്കൈ കാലിച്ചാംപൊതിയിലെ മള്ളടി ഹൗസില്‍ എം വിജയനെ (42) നീലേശ്വരം എസ്‌ഐ പ്രേംസദന്‍ അറസ്റ്റ്‌ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. നീലേശ്വരം എന്‍കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ വിജയന്‍ മദ്യലഹരിയില്‍ അതിക്രമം നടത്തുകയാണെന്ന വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അഷ്‌റഫും ഹോംഗാര്‍ഡ് ചന്ദ്രനും ആശുപത്രിയിലെത്തുകയും വിജയനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതോടെ കൂടുതല്‍ അക്രമാസക്തനായ വിജയന്‍ അഷ്‌റഫിന്റെ യൂണിഫോം വലിച്ച് കീറുകയും ചന്ദ്രന്റെ കൈയില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് വിജയനെ ഇരുവരും കീഴ്‌പ്പെടുത്തിയശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. വിജയന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. വിജയനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ്‌ചെയ്തു.എന്‍കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യയായ ഗിരിജയുടെ ഭര്‍ത്താവാണ് വിജയന്‍.

തിങ്കളാഴ്ച വൈകീട്ട് മദ്യലഹരിയിലായിരുന്ന വിജയന്‍ ആശുപത്രിയിലെത്തി ഗിരിജയെ ആക്രമിക്കാന്‍ മുതിര്‍ന്നിരുന്നു. പ്രശ്‌നത്തില്‍ ആശുപത്രി ജീവനക്കാര്‍ ഇടപെട്ടതോടെ വിജയന്‍ പരാക്രമം നടത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. വിജയനെതിരെ ആശുപത്രി അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനും അഷ്‌റഫും ആശുപത്രിയില്‍ ചികിത്സ തേടി.

Keywords:  Home-guard, Attack, Lorry, Driver, Arrest, Nileshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia