city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടം­കൊ­ടു­ത്ത പ­ണം തി­രി­ച്ചു ചോ­ദി­ച്ച­തി­ന് മര്‍ദനം

കടം­കൊ­ടു­ത്ത പ­ണം തി­രി­ച്ചു ചോ­ദി­ച്ച­തി­ന് മര്‍ദനം കാസര്‍­കോട്: കടം­കൊ­ടു­ത്ത പ­ണം തി­രി­ച്ചു ചോ­ദി­ച്ച­തി­ന് മര്‍ദ­നം. കെ.എ­സ്.ആര്‍.ടി.സി ബ­സ് സ്റ്റാന്‍­ഡി­ന് മുന്‍­വശത്തെ ഓട്ടോ സ്­റ്റാന്‍­ഡിലെ ഓ­ട്ടോ­ഡ്രൈ­വര്‍ ആ­ദൂ­രിലെ കെ. ഗോ­പാ­ല­കൃ­ഷ്­ണ­നാ­ണ്(44) മര്‍­ദ­ന­മേ­റ്റ­ത്.

ആ­റുമാ­സം മു­മ്പ് വീ­ട് പ­ണി­യാന്‍ സു­ഹൃത്താ­യ ബ­ട്ടം­പാ­റ­യിലെ അ­ശോ­ക­ന് ഗോ­പാ­ല­കൃ­ഷ്ണന്‍ ഒ­രു ല­ക്ഷം രൂ­പ ക­ട­മായി നല്‍­കി­യി­രു­ന്നു. കാ­ലാവ­ധി ക­ഴി­ഞ്ഞിട്ടും പണം തി­രി­കെ ല­ഭി­ക്കാ­ത്ത­തിനെ തു­ടര്‍­ന്ന് ഗോ­പാ­ല­കൃ­ഷ്ണന്‍ അ­ശോകന്റെ വീ­ട്ടില്‍ ചെ­ന്ന­ന്നെ­ങ്കിലും വീട് വില്‍­പ­ന ന­ട­ത്തി­ അ­ശോ­കന്‍ സ്ഥ­ലം വി­ട്ടി­­രുന്നു.

പി­ന്നീ­ട് അ­ശോക­നെ ക­ണ്ട് പണം ആ­വ­ശ്യ­പ്പെ­ട്ട­പ്പോള്‍ ഇ­രു­മ്പ് ദ­ണ്ഡ് കൊ­ണ്ട് അ­ടി­ച്ചു പ­രി­ക്കേല്‍­പ്പി­ക്കു­ക­യാ­യി­രുന്നു. പ­രി­ക്കേറ്റ ഗോ­പാ­ല­കൃ­ഷ്ണ­നെ കാസര്‍­കോട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു.

Keywords: Autodriver, Attacked, Adoor, KSRTC, Bus stand, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia