യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി 6 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
Oct 14, 2016, 11:02 IST
കാസര്‍കോട്: (www.kasargodvartha.com 14/10/2016) യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ ആറു വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു. തളങ്കരയിലെ ഫാറൂഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തളങ്കര ഖാസിലൈനിലെ ഷഫീഖ് എന്ന ചാണ്ടി ഷഫീഖി(33) നെയാണ് കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
2010 സെപ്തംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി മാലിക് ദീനാര്‍ ആശുപത്രിക്ക് സമീപം വെച്ച് ഫാറൂഖിനെ ഷഫീഖ് അക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോവുകയായിരുന്നു പ്രതി.
2010 സെപ്തംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി മാലിക് ദീനാര്‍ ആശുപത്രിക്ക് സമീപം വെച്ച് ഫാറൂഖിനെ ഷഫീഖ് അക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോവുകയായിരുന്നു പ്രതി.
Keywords: Kasaragod, Kerala, Accuse, arrest, case, Investigation, Attack, Police, Thalangara, Attack case: Youth arrested after 6 years.