city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്രവിതരണക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി നാലുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ഉദുമ: (www.kasargodvartha.com 21.04.2017) പത്രവിതരണക്കാരനെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ പാക്യാരയിലെ അബ്ദുല്‍റസാഖിനെ(32)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2013ല്‍ പാക്യാരയിലെ രാഗേഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അബ്ദുല്‍റസാഖ്.

സാമുദായികസംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം അക്രമം നടത്തിയത്. പാക്യാരയില്‍ ബൈക്കിലെത്തിയ യുവാവിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പത്രവിതരണക്കാരനെ ആക്രമിച്ചതും തങ്ങളാണെന്ന് സംഘം വെളിപ്പെടുത്തിയത്.

പത്രവിതരണക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി നാലുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍


ഒപ്പമുണ്ടായിരുന്ന അബ്ദുല്‍റസാഖിനെക്കുറിച്ചും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ കൊലക്കേസ് പ്രതികള്‍ക്കൊപ്പം അബ്ദുല്‍റസാഖിനെയും പത്രവിതരണക്കാരനെ ആക്രമിച്ച കേസില്‍ പോലീസ് പ്രതിയാക്കി. അതേ സമയം പാക്യാര കൊലപാതകവുമായി റസാഖിന് ബന്ധമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Uduma, Case, Arrest, Police, Attack, Bike, Accuse, Weapon, Attack case; Youth arrested after 4 years.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia