ജോലി ചെയ്ത വകയില്‍ കിട്ടാനുള്ള 1.30 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മരപ്പണിക്കാരനെ കല്ല് കൊണ്ട് കണ്ണിന് കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, ഒരാള്‍ അറസ്റ്റില്‍
Nov 3, 2018, 22:14 IST
കാസര്‍കോട്: (www.kasargodvartha.com 03.11.2018) ജോലി ചെയ്ത തുക നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മരപ്പണിക്കാരനെ കല്ല് കൊണ്ട് കണ്ണിന് കുത്തിപ്പരിക്കേല്‍പിച്ചതായുള്ള പരാതിയില്‍ പോലീസ് 2 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കട്ടയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മരപ്പണിക്കാരനായ യു പി സ്വദേശി അക്രം ഹുസൈന്‍ (40) ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ നെല്ലിക്കട്ട ബിലാല്‍ നഗറിലെ ഹംസ (36), ഹസൈനാര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതില്‍ ഹംസയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
നെല്ലിക്കട്ടയില്‍ വെച്ച് ഒക്ടോബര്‍ 23 നാണ് അക്രം ഹുസൈന്‍ അക്രമത്തിനിരയായത്. എടനീരിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്ത വകയില്‍ അക്രമിന് 1.30 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ഈ തുകയില്‍ 80,000 രൂപ നല്‍കാമെന്ന് പറഞ്ഞ് ചര്‍ച്ച നടത്തുന്നതിനിടെ വാക്കു തര്‍ക്കമുണ്ടാവുകയും സംഘം ചെങ്കല്ല് കൊണ്ട് കണ്ണിന് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന അക്രം പരാതിപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Attack; Case registered against 2, one arrested, Kasaragod, News, Attack, Injured, Case, Arrest.
< !- START disable copy paste -->
Keywords: Attack; Case registered against 2, one arrested, Kasaragod, News, Attack, Injured, Case, Arrest.