പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിട്ടും അക്രമം തുടര്‍ന്നു; ഒരാളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു, മറ്റ് രണ്ട് പ്രതികള്‍ക്കു വേണ്ടി അന്വേഷണം
May 24, 2018, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2018) പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിട്ടും അക്രമം തുടര്‍ന്നു. കാസര്‍കോട് നെല്ലിക്കുന്നാണ് യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അക്രമത്തിലേര്‍പെടുന്നത്. കഴിഞ്ഞ ദിവസം ഇവിടുത്തെ ഒരു ക്ലബിനു നേരെ തീവെപ്പുണ്ടായി. അക്രമസംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. നെല്ലിക്കുന്നിലെ വിനോദിനെ അക്രമിച്ച സംഭവത്തില്‍ ബീച്ച് റോഡിലെ
കെ.എം റിഷാദിനെ (26)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് 308 വകുപ്പ് ചേര്‍ത്ത് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.
റിഷാദിനെ അക്രമിച്ചതിന് നെല്ലിക്കുന്നിലെ വിനോദ്, ബങ്കരക്കുന്നിലെ വിവേക് ഷെട്ടി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളിന് സമീപം യുവാക്കള്‍ ചേരിതിരിഞ്ഞ് കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് ഇവരെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ജാമ്യത്തിലയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ താക്കീത് ചെയ്ത് വിട്ടയച്ചിട്ടും അക്രമം തുടര്‍ന്നതോടെയാണ് കടുത്ത നടപടിയുമായി മുന്നോട്ട് പോകാന്‍ പോലീസ് തീരുമാനിച്ചത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.
Related News:
ക്ലബിനു നേരെ തീവെപ്പ്; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ബൈക്ക് യാത്രക്കാരനെ കൂകിവിളിച്ചു, അസഭ്യവര്‍ഷം നടത്തി; സംഘടിച്ചെത്തിയ യുവാക്കളും മദ്യപസംഘവും ഏറ്റുമുട്ടലിന്റെ വക്കലിലെത്തി, ഒടുവില്‍ പോലീസെത്തി ലാത്തിവീശി, വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളടക്കം 4 പേരെ പോലീസ് പൊക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Attack, Club, Fire, Arrest, Case, Bail, Attack case; One arrested.
< !- START disable copy paste -->