ജമാഅത്ത് കമ്മിറ്റിയിലെ ഭിന്നതയെ തുടര്‍ന്ന് സഹോദരങ്ങളെ ആക്രമിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്
Mar 30, 2018, 10:34 IST
ബേക്കല്‍: (www.kasargodvartha.com 30.03.2018) ജമാഅത്ത് കമ്മിറ്റിയിലെ ഭിന്നതയെ തുടര്‍ന്ന് സഹോദരങ്ങളെ ആക്രമിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
കഴിഞ്ഞ മാസം 23ന് വൈകിട്ട് 5.10ന് പള്ളിപ്പുഴ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ ജനറല്‍ബോഡിയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന പള്ളിപ്പുഴയിലെ മുഹമ്മദിന്റെ മകന്‍ ഹാരിസ് (31), സഹോദരന്‍ മുനീര്‍ എന്നിവരെ അക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസിന്റെ അന്വേഷണമാണ് ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ജമാഅത്തിന്റെ മുന്‍ പ്രസിഡണ്ട് ബഷീര്‍ എഞ്ചിനീയര്‍, റിയാസ് ഇബ്രാഹിം, നൗഷാദ് അബൂബക്കര്‍, സവാദ് ഇബ്രാഹിം, റാഷിദ്ഇബ്രാഹിം, നാസര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ജമാഅത്ത് ജനറല്‍ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹാരിസ് ആറു ദിവസത്തോളം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ക്രൈം നമ്പര്‍ 113/2018 പ്രകാരം ഐപിസി 143, 147, 148, 341, 323, 324, 224(എസ്), 506, 308/ ഡബ്ല്യു 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
എന്നാല്‍ ബേക്കല്‍ പോലീസ് ബഷീര്‍ എഞ്ചിനീയറെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ജനറല്‍ബോഡിയോഗത്തിലെ സംഘര്‍ഷത്തില്‍ ബഷീര്‍ എഞ്ചിനീയര്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് ബേക്കല്‍ പോലീസിന്റെ വാദം.
മറ്റു പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അക്രമത്തിനിരയായ മുനീറില്‍ നിന്നും മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അന്വേഷണം മരവിപ്പിച്ചുവെന്നും പരാതിപ്പെട്ട് സഹോദരന്‍ ഹാരിസ് മുഖ്യമന്ത്രിക്കും, ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചുകൊണ്ട് ബുധനാഴ്ച ഉത്തരവായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kasaragod, Kerala, News, Attack, Crimebranch, Case, Injured, Complaint, Police, Attack case; Case handed over to Crime branch.
< !- START disable copy paste -->