യുവാവിനു നേരെ കാറോടിച്ചു കയറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതി 10 മാസത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി
Feb 7, 2019, 20:05 IST
കാസര്‍കോട്: (www.kasargodvartha.com 07.02.2019) യുവാവിനു നേരെ കാറോടിച്ചു കയറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതി 10 മാസത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി. ബദിയടുക്ക സ്വദേശി സി എ സിറാജുദ്ദീന്‍ (40) ആണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. വിദ്യാനഗര്‍ നെല്ലിക്കട്ടയിലെ ഹമീദിന്റെ (32) നേര്‍ക്ക് കാറോടിച്ചു കയറ്റാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സിറാജുദ്ദീന്‍.
സംഭവത്തില്‍ ഹമീദിന്റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2018 മാര്‍ച്ച് 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഹമീദും ഭാര്യയും കുടുംബവും സഞ്ചരിച്ച കാര്‍ സിറാജുദ്ദീന്റെ നേതൃത്വത്തില്‍ എതിര്‍ത്തോട് വെച്ച് തടയുകയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിറാജുദ്ദീന്‍ ഓടിച്ചുവന്ന കാര്‍ ഹമീദിന് നേരെ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഒഴിഞ്ഞുമാറിയതോടെ ഹമീദ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തെറ്റായ ദിശയിലൂടെ കാര്‍ ഓടിച്ചതിനെ ചോദ്യം ചെയ്ത വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി.
സിറാജുദ്ദീനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, accused, court, Attack case accused surrendered before court
< !- START disable copy paste -->