അക്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
Nov 11, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 11/11/2016) അക്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കമ്പാര്‍ ചൗക്കി ലക്ഷംവീട് കോളനിയിലെ സൈനുദ്ദീന്‍ എന്ന റഫീഖി (33)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 2007 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2007 ഡിസംബര്‍ 30ന് ഉളിയത്തടുക്കയിലെ രാജേഷിനെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതിയാണ് റഫീഖ്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. റഫീഖിനെ പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. റഫീഖിനെ പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Keywords: Kasaragod, Kerala, arrest, Police, Attack, Assault, Attack case accused arrested.