അടിപിടിക്കേസില്‍ പ്രതിയായി ഗള്‍ഫിലേക്കു കടന്ന പ്രതി രണ്ടു വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് വരുന്നതിനിടെ മംഗളൂരുവില്‍ പിടിയില്‍
Aug 6, 2016, 11:02 IST
ബോവിക്കാനം: (www.kasargodvartha.com 06/08/2016) അടിപിടിക്കേസില്‍ പ്രതിയായി ഗള്‍ഫിലേക്കു കടന്ന പ്രതി രണ്ടു വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് വരുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. പൊവ്വല്‍ സ്‌റ്റോറിനടുത്തെ സമീനാ (27)ണ് പോലീസിന്റെ പിടിയിലായത്. 2014 ല്‍ ഉണ്ടായ അക്രമക്കേസില്‍ പ്രതിയാണ് സമീനെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനു പിറ്റേന്ന് ഗള്‍ഫിലേക്കു കടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ സമീനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ആദൂര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പോലീസെത്തി യുവാവിനെ അറസ്റ്റു ചെയ്യുകയാണുണ്ടായത്.

Keywords: Kasaragod, Kerala, Police, arrest, Mangalore, Airport, Attack, Clash, case, court, Attack case accused arrested after 2 years.