സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ മര്‍ദിച്ച കേസില്‍ രണ്ടുപ്രതികള്‍ കോടതിയില്‍ കീഴടങ്ങി
Oct 2, 2016, 11:30 IST
ഉദുമ:(www.kasargodvartha.com 02/10/2016) ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ നാലാംവാതുക്കലിനെ മര്‍ദിച്ച കേസിലെ രണ്ടുപ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കണിയമ്പാടി പാക്യാര സ്വദേശികളും എല്‍ ഡി എഫ് പ്രവര്‍ത്തകരുമായ ജാഫര്‍, ബാബു എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കീഴടങ്ങിയത്.
കാസര്‍കോട് ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രചാരണത്തിനെത്തിയ ചന്ദ്രനെ പാലക്കുന്നിലെ കണിയമ്പാടിയില്‍ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. കേസില്‍ അഞ്ചു പ്രതികളാണുള്ളത്. ഒരാളെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികളെ പിടികൂടാനെന്ന പേരില്‍ കണിയമ്പാടി ആറാട്ടു കടവ് ഭാഗത്ത് രാത്രിയിലും പകലുമായി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാരോപിച്ച് സി പി എം പാലക്കുന്ന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയിലാണ് രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ പോലീസിന്റെ നടപടികളില്‍ അയവുണ്ടാകുമെന്ന് പരിസരവാസികള്‍ കരുതുന്നു. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്് മാറ്റിവെക്കാനും സാധ്യതയുണ്ട്.

Related News:
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം; നീതി നടപ്പിലാക്കാന്‍ പോലീസിനെ സിപിഎം അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ ആരോപണം
Keywords : Kasaragod, Uduma, Committee, Attack, Case, Court, Standing Committee, By election, Police.