കോളേജ് വിദ്യാര്‍ത്ഥിനിയെ അക്രമിച്ചവരെ പിടികൂടണം എസ്.എഫ്.ഐ
Jul 4, 2012, 08:34 IST
കാസര്‍കോട്: ഗവണ്‍മെന്റ് കോളേജിലെ സ്റ്റുഡന്റ് എഡിറ്ററും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ ഖദീജത്ത് സുഹൈലയെ അക്രമിക്കാന്‍ ശ്രമിച്ച സാമൂഹ്യവിരുദ്ധസംഘത്തെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിലെ കോളേജ് കാമ്പസുകളിലും സ്‌കൂളുകളിലും പ്രകടനവും യോഗവും നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
അക്രമത്തിനും കയ്യേറ്റം നടത്താനും ശ്രമിച്ചത് എം.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പോപ്പുലര്‍ ഫ്രണ്ട് സംഘമാണെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.15ന് കോളേജ് കാന്റീനിലാണ് സംഭവം. അസഭ്യവര്‍ഷവുമായാണ് പുറത്തുനിന്നെത്തിയ പത്തോളം പേര്‍ ഖദീജത്തിനെതിരെ തിരിഞ്ഞത്. ഫോട്ടോ മോര്‍ഫ് ചെയ്ത്. അശ്ലീലചിത്രമാക്കി ഇന്റെര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ആയുസ്സ് അധികമുണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. വിവരമറിഞ്ഞ് കാന്റീനിലെത്തിയ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയെയും അക്രമികള്‍ കയ്യേറ്റം ചെയ്തു.
തനിക്കെതിരെ ഉയര്‍ന്ന ഭീഷണി ചൂണ്ടിക്കാണിച്ച് ഖദീജത്ത് സുഹൈല ജില്ലാ പോലീസ് ചീഫിനും, വനിതാ സെല്ലിനും പരാതി നല്‍കി. കോളേജില്‍കയറി അതിക്രമം കാട്ടിയയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
സംഭവത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷനും, ഡി.വൈ.എഫ്.ഐയും പ്രതിഷേധിച്ചു. സ്ത്രീകള്‍ പൊതുരംഗത്തേക്ക് കൂടുതല്‍ കടന്നുവരുന്ന കാലത്ത് മുസ്‌ലി പെണ്‍കുട്ടിക്ക് എസ്.എഫ്.ഐ. പ്രവര്‍ത്തകയാവാന്‍ പാടിലെന്ന നിലപാട് അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഡി.വൈ.എഫ്.ഐ. പറഞ്ഞു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഖദീജത്തിനെതിരെ ചിലര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.

Key words: Govt. College, SFI, Student, കേരളം, Attack, Kasaragod, Khadeejath Suhara