city-gold-ad-for-blogger

യൂത്ത് ലീഗ് നേതാക്കള്‍ക്ക് നേരെ പോലീസ് മര്‍ദനം; പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 21.08.2017) മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ള സംസ്ഥാന ഭാരവാഹികളെ പോലീസ് ക്രൂരമായി മര്‍ദിച്ച നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.

യൂത്ത് ലീഗ് നേതാക്കള്‍ക്ക് നേരെ പോലീസ് മര്‍ദനം; പ്രതിഷേധ പ്രകടനം നടത്തി

ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഭാരവാഹികളായ നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, എം എ നജീബ്, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ഹക്കീം അജ്മല്‍, നൗഫല്‍ തായല്‍, നിസാര്‍ ഫാത്വിമ, ആഷിഫ് മാളിക, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, ജലീല്‍ അണങ്കൂര്‍, റഷീദ് ഗസ്സാലി നഗര്‍, മുജീബ് തായലങ്ങാടി, സിദ്ദീഖ് ചക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Youth League, Protest, Attack, Leaders, Police Attack.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia