കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്
Dec 18, 2018, 21:30 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2018) കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൗക്കി ആസാദ് നഗറിലെ അബ്ബാസിന്റെ മകന്‍ നിസാമുദ്ദീന്‍ (20) ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ നിസാമുദ്ദീന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
ഞായറാഴ്ച രാത്രി എസ് പി നഗറില്‍ വെച്ചാണ് സംഭവം. ട്രാവല്‍സ് ജീവനക്കാരനായ നിസാമുദ്ദീന്‍ ചെട്ടുംകുഴിയില്‍ നടന്ന ഫുട്ബോള്‍ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഹിന്ദു സമാജോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസില്‍ നിന്നും ഇറങ്ങിവന്ന ഒരു സംഘം സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തുകയും പേര് ചോദിച്ച് മര്‍ദിക്കുകയും സ്‌കൂട്ടര്‍ കല്ലിട്ട് തകര്‍ക്കുകയും ചെയ്തത്.

Related News:
കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച് ആക്രമിച്ചതായി പരാതി; സ്‌കൂട്ടര്‍ തകര്‍ത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Attack against Youth; Case against 15, Kasaragod, News, Attack, Injured, Case.