വനിതാ മതിലിനു നേരെയുള്ള ബിജെപി അക്രമം; പരിക്കേറ്റവരെ എംപി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു
Jan 1, 2019, 23:50 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2019) വനിതാ മതിലിനു നേരെയുള്ള ബിജെപി അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ എംപി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. വനിത മതിലിന്റെ ഉജ്വല വിജയത്തില്‍ വിളറി പൂണ്ടാണ് ബിജെപി - ആര്‍എസ്എസ് സംഘം പള്ളിക്കര ചേറ്റുകുണ്ടില്‍ വനിത മതിലില്‍ അണിനിരന്ന സ്ത്രീകളെയും നേതാക്കളെയും ആക്രമിച്ചതെന്ന് എംപി ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തി.
കല്ലെറിഞ്ഞും മറ്റു ആയുധങ്ങളുമായി റെയില്‍വേ ട്രാക്കിനു പിറകില്‍ ഒളിച്ചിരുന്ന നൂറോളം വരുന്ന ആക്രമി സംഘം സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പെടെയുള്ളവരെ കടന്നാക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലും ഏരിയാ സെക്രട്ടറി മണികണ്ഠനെ നായാനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപിയെ കൂടാതെ ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു, എം സുമതി, ഇ പത്മാവതി, വി പി പി മുസ്തഫ തുടങ്ങിയവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Attack, news, CPM, Injured, Hospital, Attack against women wall; CPM activists hospitalized; leaders visited