കരിവേടകത്ത് ക്ഷേത്ര കമ്മിറ്റി ഭാരവാഹിയുടെ വീടിന് മുന്നില്‍ സാമൂഹ്യ വിരുദ്ധര്‍ ബിയര്‍ കുപ്പികളും മാലിന്യങ്ങളും നിക്ഷേപിച്ചു
Jun 16, 2016, 19:27 IST
കരിവേടകം: (www.kasargodvartha.com 16/06/2016) മുന്‍ അധ്യാപകനും പൊതുപ്രവര്‍ത്തകനും കരിവേടകം ദുര്‍ഗാപരമേശ്വരി ക്ഷേത്രകമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ കെ നാരായണന്‍ നായരുടെ വീട്ടുപടിക്കല്‍ മദ്യക്കുപ്പികളും മാലിന്യങ്ങളും നിരത്തിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിന് മുന്നിലും മതിലിന്‍മേലും മദ്യക്കുപ്പികള്‍ നിരത്തിയ നിലയില്‍ കാണപ്പെട്ടത്.
കൂടാതെ നിരവധി ചാക്കുകളില്‍ വന്‍തോതില്‍ മദ്യക്കുപ്പികള്‍ നിറച്ച് പടിവാതിലിന് സമീപമായി നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാത്രി 10 മണിയോടെയാണ് കുപ്പികള്‍ നിരത്തിയതെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കരിവേടകം ടൗണില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മഴക്കാലത്തിന് മുന്നോടിയായി വൃത്തിയാക്കിയപ്പോള്‍ മുന്നൂറിലേറെ മദ്യക്കുപ്പികള്‍ ലഭിച്ചിരുന്നു. ഈ മദ്യക്കുപ്പികള്‍ തന്നെയാണ് സാമൂഹ്യദ്രോഹികള്‍ ചാക്കുകളില്‍ നിറച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നിക്ഷേപിച്ചത്.

കരിവേടകം ടൗണില്‍ സെന്റ് മേരീസ് പള്ളിക്ക് സമീപമായിട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വന്‍തോതില്‍ മദ്യക്കുപ്പികള്‍ കാണപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ട ഇടവക വികാരി ഇതിനെതിരെ കുര്‍ബാനക്കിടെ പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മദ്യക്കുപ്പികള്‍ പെറുക്കിക്കൂട്ടിയ അധ്യാപകനെതിരെ സാമൂഹ്യദ്രോഹികള്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് പറയപ്പെടുന്നു. സംഭവം സംബന്ധിച്ച് കെ നാരായണന്‍ നായര്‍ ബേഡഡുക്ക പോലീസില്‍ പരാതി നല്‍കി.
കെ നാരായണന്‍ നായരുടെ വീട്ടുപടിക്കല്‍ ഒരു പറ്റം സാമൂഹ്യ ദ്രോഹികള്‍ മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ക്ഷേത്രക്കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുട്ടിന്റെ മറവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ നാടിന്റെ സമാധാനം കെടുത്തുന്നതാണെന്നും സമൂഹം ഒന്നടങ്കം ഇത്തരം ആളുകളെ ഒറ്റപ്പെടുത്തണമെന്നും യോഗത്തില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് എ സി പ്രഭാകരന്‍ നായര്‍ ആവശ്യപ്പെട്ടു. ബി സി രാധാകൃഷ്ണന്‍, പി കെ വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍ എസ് എസ് കരിവേടകം യൂണിറ്റ് പ്രസിഡണ്ട് കൂടിയാണ് നാരായണന്‍ നായര്‍. സാമൂഹ്യ വിരുദ്ധരുടെ നീചമായ പ്രവര്‍ത്തിയില്‍ കരിവേടകത്ത് ചേര്‍ന്ന എന്‍ എസ് എസ് യൂണിറ്റ് യോഗം പ്രതിഷേധിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പി കെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇ മധുസൂദനന്‍ നായര്‍, കെ പി സുരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Keywords : Teacher, House, Waste, Police, Complaint, Natives, Kasaragod, Narayanan Nair, Bear Bottle.