city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയില്‍ കടയില്‍ കയറി മാരകായുധങ്ങളുമായി ആക്രമം; സഹോദരങ്ങള്‍ ആശുപത്രിയില്‍

ചെര്‍ക്കള: (www.kasargodvartha.com 27/09/2016) മാരകായുധങ്ങളുമായി ഒരു സംഘം വ്യാപരികളായ സഹോദരങ്ങളെ കടയില്‍ കയറി അക്രമിച്ചു. ചെര്‍ക്കളയിലെ സിര്‍സി സ്‌റ്റോറിലാണ് അക്രമണമുണ്ടായത്. പരിക്കേറ്റ ചെര്‍ക്കളയിലെ ഷാഫി (38), സഹോദരന്‍ നൂറുദീന്‍ (23) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതി. രാത്രി ഏഴ് മണിയോടെയാണ് സംഭവം. വൈകുന്നേരം നാല് മണിക്ക് കടയില്‍ ചരക്ക് ഇറക്കുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ ഉദയകുമാറിനെ (31)യും ഒരു സംഘം ആക്രമിച്ചിരുന്നു. ലോറി പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

കടയില്‍ നാശനഷ്ടം വരുത്തിയതായും 87,000 രൂപയോളം നഷ്ടപ്പെട്ടതായും ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.

ചെര്‍ക്കളയില്‍ കടയില്‍ കയറി മാരകായുധങ്ങളുമായി ആക്രമം; സഹോദരങ്ങള്‍ ആശുപത്രിയില്‍


Keywords : Cherkala, Attack, Shop, Injured, Hospital, Kasaragod, Cash, Shafi, Noorudheen.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL