റിട്ട. എസ്ഐയ്ക്ക് ബന്ധുക്കളുടെ തെറിവിളിയും മര്‍ദനവും; പോലീസ് കേസെടുത്തു
Feb 11, 2019, 20:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.02.2019) അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് റിട്ട. എസ്ഐയെയും ഭാര്യയെയും മര്‍ദിക്കുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തില്‍ ഭാര്യ മാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. റിട്ട. എസ്ഐ പുതിയകോട്ടയിലെ വി വിജയന്‍(58), ഭാര്യ ശ്യാമള എന്നിവരെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാണ് ശ്യാമളയുടെ അമ്മ തമ്പായി, സഹോദരി ശാന്തകുമാരി, മകന്‍ രാഹുല്‍ എന്നിവരുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഇവര്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിവിലുണ്ട്. നേരത്തെ ശാന്തകുമാരി അവരുടെ സ്ഥലത്തിന് മതില്‍ കെട്ടിയിരുന്നു. ഇത് ശ്യാമളയുടെ സ്ഥലം കൈയ്യേറിയതാണെന്ന് ആരോപിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍ കുമാറിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുകയും സ്ഥലം അളന്നപ്പോള്‍ ശ്യാമളയുടെ സ്ഥലത്തില്‍ നിന്നും അരസെന്റ് കൈയ്യേറിയാണ് ശാന്തകുമാരി മതില്‍ കെട്ടിയതെന്ന് കണ്ടെത്തുകയും ഇത് പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് ശ്യാമളയുടെ പരാതിയില്‍ ശാന്തകുമാരിക്കും മറ്റുമെതിരെ കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രരകോപിതരായാണ് ശാന്തകുമാരിയുടെ നേതൃത്വത്തില്‍ വിജയനെയും ഭാര്യയെയും തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്നാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ വിജയനെയും ശ്യാമളയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Police, Case, Assault, Attack, Attack against Rtd. SI; case registered