പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട വാറണ്ട് പ്രതി പിടിയില്‍
Apr 25, 2016, 10:37 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2016) പോലീസുകാരനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട വാറണ്ട് പ്രതിയെ പോലീസ് പിടികൂടി. മുട്ടത്തൊടി മിനി എസ്‌റ്റേറ്റ് തെക്കേ മൂലയിലെ സെല്ലി എന്ന സുലൈമാനെ(33)യാണ് വിദ്യാനഗര്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരു അക്രമക്കേസിലെ വാറണ്ടുമായി ബന്ധപ്പെട്ട് 2013ല്‍ വീട്ടില്‍ അന്വേഷിച്ചെത്തിയ വിദ്യാനഗര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷിനെ തള്ളിവീഴ്ത്തിയ ശേഷം സുലൈമാന്‍ കടന്നുകളയുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒളിവില്‍ കഴിയുകയായിരുന്ന സുലൈമാന്‍ ഞായറാഴ്ച രാത്രിയാണ് പോലീസിന്റെ് പിടിയിലായത്.
Keywords : Kasaragod, Police-officer, Attack, Accuse, Arrest Warrant, Arrest, Underground, Vidyanagar SI.

ഒളിവില്‍ കഴിയുകയായിരുന്ന സുലൈമാന്‍ ഞായറാഴ്ച രാത്രിയാണ് പോലീസിന്റെ് പിടിയിലായത്.
Keywords : Kasaragod, Police-officer, Attack, Accuse, Arrest Warrant, Arrest, Underground, Vidyanagar SI.