city-gold-ad-for-blogger

പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ ബി ജെ പി നിരന്തരം അക്രമം നടത്തുന്നു; കര്‍ണാടക എം പിയുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കേട്ട് സമനില തെറ്റിയവരാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സി പി എം

കാസര്‍കോട്: (www.kasargodvartha.com 17.10.2017) സി പി എം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തികൊണ്ട് ബി ജെ പി -ആര്‍ എസ് എസ് അവരുടെ അസഹിഷ്ണുതയും, കുഴപ്പങ്ങള്‍ നടത്തി മുതലെടുക്കാനുള്ള ഗൂഡനീക്കങ്ങളും പ്രവര്‍ത്തന ശൈലി ആക്കിയിരിക്കുകയാണെന്ന് സി പി എം ജില്ലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ മൂന്ന് സി പി എം ഓഫീസുകളാണ് ബി ജെ പി തകര്‍ത്തത്.

ദേലംപാടി പഞ്ചായത്തിലെ കര്‍ണാടക അതിര്‍ത്തിയിലുള്ള പഞ്ചിക്കല്‍ ബ്രാഞ്ച് ഓഫീസ് പൂര്‍ണമായും തകര്‍ത്തു. നീലേശ്വരത്ത് കരുവാച്ചേരിയിലെ നായനാര്‍ സ്മാരകം അക്രമിച്ചു. കാസര്‍കോട് അടുക്കത്ത്ബയലില്‍ കോട്ടവളപ്പ് ബ്രാഞ്ച് ഓഫീസ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും, ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. വ്യാപകമായി സി പി എം കൊടിമരങ്ങള്‍ പിഴിതെറിഞ്ഞു.

പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ ബി ജെ പി നിരന്തരം അക്രമം നടത്തുന്നു; കര്‍ണാടക എം പിയുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കേട്ട് സമനില തെറ്റിയവരാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സി പി എം

സി പി എം ഓഫീസുകള്‍ തകര്‍ക്കണമെന്ന് കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള കര്‍ണാടകത്തില്‍ നിന്നുള്ള എം പി നവീന്‍കുമാര്‍ കട്ടീല്‍ പലസ്ഥലങ്ങളിലുമായി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഇത്തരം അക്രമങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അക്രമികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ കര്‍ശന നടപടി സ്വീകരിക്കണം. സമനില തെറ്റിയ നിലയിലുള്ള പ്രസ്താവനയും, അക്രമണങ്ങളുമാണ് ബി ജെ പി നടത്തുന്നത്. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബി ജെ പി നടത്തിയ അക്രമങ്ങളും, പ്രകോപനപരമായ നവമാധ്യമ സന്ദേശങ്ങളും വ്യാപകമാക്കിയിട്ടും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സി പി എം നടത്തിയ ഇടപെടലുകളും, ആത്മസംയമനവും എല്ലാവര്‍ക്കും അറിയുന്നതാണ്. കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ബി ജെ പിയുടെ കുത്സിത നീക്കങ്ങള്‍ തിരിച്ചറിയാനും ശക്തമായി പ്രതിഷേധിക്കാനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും സി പി എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, News, CPM, BJP, Attack, MP, Party Office.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia