പഞ്ചായത്ത് ജീവനക്കാരനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു
Mar 29, 2016, 09:30 IST
ചെങ്കള: (www.kasargodvartha.com 29/03/2016) പഞ്ചായത്ത് ജീവനക്കാരനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ജീവനക്കാര്‍ ചെങ്കള പഞ്ചായത്ത് ഓഫീസിലും ചെങ്കള ടൗണിലും പ്രതിഷേധ പ്രകടനം നടത്തി. വനിതാ ജീവനക്കാരടക്കം എമ്പതോളം ജീവനക്കാര്‍ പങ്കെടുത്തു. പഞ്ചായത്ത് ജീവനക്കാരുടെ ഐക്യ വേദിയാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്.
അക്രമിയെ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് പഞ്ചായത്ത് ജീവനക്കാരുടെ സമരത്തില്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെ തുടര്‍ച്ചയായ അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഇത് തുടരുകയാണെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്ന് നേതാക്കള്‍ അറിയിച്ചു.
വിജയന്‍ കാന, ബഷീര്‍ പുത്തിഗെ, ഇ മനോജ് കുമാര്‍, മുരളീധരന്‍, പ്രകാശ് വൊര്‍ക്കാടി, വിശ്വരാജ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. എസ് എന്‍ പ്രമോദ് സ്വാഗതം പറഞ്ഞു. ദേവദാസ് പി അധ്യക്ഷത വഹിച്ചു. എം കണ്ണന്‍ നായര്‍, കെ ബാബു, കെ രവീന്ദ്രന്‍, ഗംഗാധരന്‍ എം, ഗീതാമണി, ഷബീന്‍ ഫാരിസ് എന്നിവര്‍ സംസാരിച്ചു.
Keywords : Chengala, Panchayath, Protest, Kasaragod, Employees.