പഞ്ചായത്ത് ജീവനക്കാരനെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: എസ് ഇ യു
Mar 29, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 29/03/2016) അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് ലൈസന്‍സിനുള്ള അപേക്ഷ നിരാകരിച്ചതിനുള്ള വിരോധത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് ജീവനക്കാരനായ പി പി സുരേഷിനെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങളനുസരിച്ച് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.
സാമ്പത്തിക വര്‍ഷാവസാനവും തിരഞ്ഞെടുപ്പ് തിരക്കും മൂലം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്ത് കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു. അബ്ദുര്‍ റഹ് മാന്‍ എ അധ്യക്ഷത വഹിച്ചു. ഷെബീന്‍ ഫാരിസ്. പി.കെ, അഷ്‌റഫ് അത്തൂട്ടി, സാദിഖ്, അബ്ദുല്‍ ജലീല്‍ പെര്‍ള, ഷരീഫ് ബി കെ പ്രസംഗിച്ചു.
Keywords : Kasaragod, Assault, Protest, SEU.

Keywords : Kasaragod, Assault, Protest, SEU.