നഴ്‌സിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഏഴു പേര്‍ പിടിയില്‍
Apr 9, 2020, 17:09 IST
ഉദുമ: (www.kasargodvartha.com 09.04.2020) ലോക് ഡൗണ്‍ നിര്‍ദേശം ലംഘനം അധികൃതരെ അറിയിച്ചതിന്റെ വിരോധത്തില്‍ നഴ്‌സിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഏഴു പേര്‍ പോലീസ് പിടിയില്‍. ബേക്കല്‍ തമ്പുരാന്‍ വളപ്പ് സ്വദേശിനിയായ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബേക്കല്‍ തമ്പുരാന്‍ വളപ്പിനടുത്തെ മൈതാനിയില്‍ കൂട്ടം കൂടി നില്‍ക്കുകയും ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കളികളില്‍ ഏര്‍പ്പെടുകയും ചെയ്തവരോട് ഇത് പാടില്ലെന്നായിരുന്നു ആദ്യ ദിവസം യുവതി അഭ്യര്‍ഥിച്ചത്.
പിറ്റേന്ന് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെത്തി ഇതില്‍ നിന്നു പിന്മാറണമെന്ന് കളിക്കാരോട് പറഞ്ഞു. എന്നാല്‍ ഇതു കേള്‍ക്കാതെ കളി തുടരുന്നത് കണ്ട് യുവതി പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കളിക്കാരെ വിരട്ടിയോടിച്ചു. ഇതേ തുടര്‍ന്നു ഒരു സംഘം അവരുടെ വീട്ടുകാരോടൊപ്പം തന്റെ വീട്ടിലെത്തി തന്നെയും അച്ഛനെയും അപായപ്പെടുത്തുമെന്നും വാഹനം കടലില്‍ തള്ളുമെന്നും ഭീഷണിപ്പെടുത്തിയാണ് മടങ്ങിയെന്നാണ് നഴ്‌സ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കേസില്‍ പ്രതിയായ രാജന്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് മര്‍ദ്ദിക്കുമെന്ന് യുവതിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിനു തന്നെ ഭീഷണിപ്പെടുത്തിയവര്‍ ആയിരിക്കും ഉത്തരവാദികളെന്ന് പറഞ്ഞ് യുവതി നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയും ചെയ്തിരുന്നു. തിരിച്ചറിഞ്ഞ ഏഴ് പേര്‍ പിടിയിലായതായും ഇവരുടെ അറസ്റ്റ് വൈകിട്ടോടെ ഉണ്ടാകുമെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, News, Attack, Nurse, Uduma, Attack against nurse: 7 held