കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമം; കെ യു ഡബ്ല്യു ജെ പ്രതിഷേധ പ്രകടനം നടത്തി
Jul 21, 2016, 16:34 IST
കാസര്‍കോട്: (www.kasargodvartha.com 21/07/2016) കൊച്ചിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്ത് ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കെ യു ഡബ്ല്യു ജെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ടി എ ഷാഫി, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, ബി അനീഷ് കുമാര്‍, ഷഫീഖ് നസറുല്ല, ടി കെ പ്രഭാകരന്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി കെ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആക്രമം നടത്തിയവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തുടര്‍ന്ന് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ഷാഫി തെരുവത്ത്, ഷൈജു പിലാത്തറ, ഫഹദ് മുനീര്‍, രാജേഷ് ഒട്ടമല, സുബൈര്‍ പള്ളിക്കാല്‍, പുരുഷോത്തമന്‍ പെര്‍ള, സ്റ്റീഫന്‍, ആഗ്രാദാസ്, ദില്‍ന വികസ്വര, ബാലഗോപാലന്‍ പെര്‍ളത്ത്, പി വി മോഹിത്, ജിത്തു എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പു മരച്ചോട്ടില്‍ പ്രകടനം അവസാനിച്ചു.
Keywords : Kochi, Attack, Media Worker, KUWJ, Protest, Inauguration, Kasaragod.