സംഘര്‍ഷം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമം; പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍
Jan 1, 2019, 23:43 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2019) ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഘര്‍ഷമുണ്ടെന്നറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയാണ് മാനുഷിക പരിഗണന പോലും നല്‍കാതെ ഭീകരമായി ആക്രമിച്ചത്. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എം ബി ശരത്ചന്ദ്രന്‍, ക്യാമറാമാന്‍ ടി ആര്‍ ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറാമാന്‍ രഞ്ജു ജി എന്‍ എസ് എന്നിവരെയാണ് ആക്രമിച്ചത്. ഷാനിനെ നിലത്തിട്ട് ചവിട്ടുകയും മതിലിനിടിക്കുകയും ചെയ്തു. മനോരമ ന്യൂസിന്റെ ക്യാമറ പൂര്‍ണമായും നശിപ്പിച്ച സംഘം 24 ന്യൂസിന്റെ ക്യാമറയ്ക്കും കേടുപാടുകള്‍ വരുത്തി. മനോരമ ന്യൂസിന്റെ വാഹനവും തകര്‍ത്തു. ക്യാമറയില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളും നശിപ്പിച്ചു. ഷാനും ശരത്തും അടുത്ത വീടുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചവരെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, KUWJ, Protest, Attack, Attack against media workers; KUWJ protested