മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിക്കെതിരെ നല്ല നടപ്പ് ജാമ്യത്തിന് റിപ്പോര്‍ട്ട്
Apr 25, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2016) മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ നല്ല നടപ്പിനു ശിക്ഷിക്കാന്‍ പോലീസ് ആര്‍ ഡി ഒ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. മാതൃമലയാളം തിരുവനന്തപുരം യൂണിറ്റ് ചീഫ് സേതു ബങ്കളത്തെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ പ്രതിയായ പുതുക്കൈയിലെ ലോറി ഡ്രൈവര്‍ രമേശനെതിരെയാണ് നീലേശ്വരം പോലീസ് നല്ല നടപ്പിന് ശിക്ഷിക്കാന്‍ റിേപ്പാര്‍ട്ട് നല്‍കിയത്.
ഏപ്രില്‍ 15നാണ് രമേശന്‍ സേതുവിനെ ആക്രമിച്ചത്. രണ്ടുവര്‍ഷം മുമ്പ് സേതുവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രധാന പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറിങ്ങിയതാണ്. സൈനികനായ പുതുക്കൈ വൈനിങ്ങാലിലെ വിനോദിനെ അക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയാണ് രമേശന്‍.
Related News:
മാധ്യമപ്രവര്‍ത്തകനെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ചു
Keywords: Kasaragod, Media Worker, Case, Attack, Court, Report, Nileshwaram, Police, Bail, Accuse, Lorry Driver.
മാധ്യമപ്രവര്‍ത്തകനെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ചു
Keywords: Kasaragod, Media Worker, Case, Attack, Court, Report, Nileshwaram, Police, Bail, Accuse, Lorry Driver.