ഗാരേജ് മെക്കാനിക്കിന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം കുപ്പിയെറിഞ്ഞു
May 10, 2015, 15:02 IST
കാസര്‍കോട്: (www.kasargodvartha.com 10/05/2015) ഗാരേജ് മെക്കാനിക്കിന്റെ വീടിന് നേരെ കുപ്പിയേറ് നടന്നു. കാസര്‍കോട്ടെ ഗാരേജ് മെക്കാനിക്ക് തെരുവത്ത് കൊറക്കോട്ടെ കെ.പി. ഹൗസില്‍ കെ.പി. രാജേഷിന്റെ വീടിന് നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ബൈക്കിലെത്തിയ സംഘം കുപ്പിയേറ് നടത്തിയത്.
ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ സംഘം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. രാജേഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് സി.ഐ. പി.കെ സുധാകരന്‍ വീട് സന്ദര്‍ശിച്ചു. പൊട്ടാതെ കിടന്ന മൂന്ന് ശീതളപാനീയ കുപ്പി ഇവിടെ നിന്നും കണ്ടെടുത്തു.
ഒരു വര്‍ഷം മുമ്പും രാജേഷിന്റെ വീടിന് നേരെ കല്ലേറ് നടന്നിരുന്നു. ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നിരുന്നു. ഈ പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. ഇതിനിടെ വീടിന് നേരെ നടന്ന അക്രമം ജനങ്ങളെ ആശങ്കയിലാക്കി. വിരലടയാള വിദഗ്ദരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ഉടന്‍ കുറ്റവാളികളെ കണ്ടെത്തുമെന്നും കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ പറഞ്ഞു.
Also Read:
വാഹനമിടിച്ച് കൊന്ന കേസില്‍ സല്‍മാന് ജാമ്യം ലഭിച്ചത് 'ഖാന്‍' ആയതുകൊണ്ടും 'മുസ്ലീം' ആയതുകൊണ്ടുമാണെന്ന് സാധ്വി പ്രാചി
Keywords: Kasaragod, Kerala, House, Attack, Bike, Police, Complaint, Attack against mechanic's house.
Advertisement: