പള്ളി ഇമാമിനു നേരെയുണ്ടായ അക്രമം; പ്രതിഷേധം ശക്തം, പ്രതിയെ നിങ്ങള്‍ കാണിച്ചു തന്നാല്‍ പിടിക്കാമെന്ന പോലീസിന്റെ വാദം വിചിത്രമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Mar 29, 2019, 21:42 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2019) നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാമിനു നേരെയുണ്ടായ അക്രമ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായി. പ്രതികളെ പിടികൂടണമെന്നും അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് നെല്ലിക്കുന്ന് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് ജംഗ്ഷനില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സംഗമം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രതികളെ നിങ്ങള്‍ തന്നെ കാണിച്ചു തന്നാല്‍ പിടികൂടാമെന്ന വിചിത്ര വാദമാണ് ഇതേ കുറിച്ച് ചോദിച്ച ഇമാമിനോട് പോലീസ് വ്യക്തമാക്കിയതെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ അന്വേഷണമല്ല നടക്കുന്നതെന്ന് ഇത് തെളിയിക്കുന്നു. പ്രതികള്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കും പള്ളികമ്മിറ്റിക്കും മുന്നോട്ട് വെക്കാനുള്ളതെന്നും എം എല്‍ എ പറഞ്ഞു. അക്രമത്തിനിരയായ ഇമാം അബ്ദുല്‍ നാസര്‍ സഖാഫിയും പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ചു.
സംഗമത്തില്‍ നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ് പ്രസിഡണ്ട് സാദിഖ് അധ്യക്ഷത വഹിച്ചു. ബഷീര്‍ എന്‍ എ സ്വാഗതം പറഞ്ഞു. അബ്ബാസ് ബീഗം സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Attack against Masjid Imam; Protest conducted, Kasaragod, news, Attack, Protest, N.A.Nellikunnu.
< !- START disable copy paste -->