ചിരവ കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചതായി വനിതാ ഡോക്ടറുടെ പരാതി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ നരഹത്യാശ്രമത്തിന് കേസ്
Nov 5, 2019, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2019) ചിരവ കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചതായി വനിതാ ഡോക്ടറുടെ പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. ചെര്‍ക്കള ബേര്‍ക്കയിലെ അഫ്‌സാന മന്‍സിലില്‍ അഷ്‌റഫ് അലിയുടെ മകളും ദന്തഡോക്ടറുമായ സി എ അഷ്‌റ നിഷാന നിഷിയുടെ പരാതിയില്‍ ഭര്‍ത്താവ് തളങ്കരയിലെ മൊയ്‌നുദ്ദീന്‍ (30), മാതാവ് മറിയമ്പി (50), സഹോദരങ്ങളായ മെഹ്നാസ് (27), മുംതാസ് (25) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സംഭവം. നേരത്തെയും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും മാനസിക പീഡനമുണ്ടായിരുന്നതായും സ്വന്തം വീട്ടിലേക്ക് പോകാനോ വിളിക്കാനോ സമ്മതിക്കില്ലായിരുന്നുവെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് മൊയ്‌നുദ്ദീനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Assault, Doctor, Woman, case, husband, Family, Police, Attack, Attack against lady doctor by Husband and family
< !- START disable copy paste -->