ഗൃഹനാഥനെ തലയ്ക്ക് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍ വീട് പരിശോധിച്ചു; ചുമരില്‍നിന്നും രക്തക്കറ കണ്ടെത്തി
Oct 31, 2016, 12:45 IST
കാസര്‍കോട്: (www.kasargodvartha.com 31/10/2016) പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ഗൃഹനാഥനെ തലയ്ക്കുവെട്ടി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാനഗര്‍ മീത്തല്‍ ചാലാ റോഡിലെ ഷെയ്ഖ് മൊയ്തീന്റെ മകന്‍ മുഹമ്മദ് യൂസഫി (61) നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട് പരിശോധിച്ചു.
കണ്ണൂരിലെ ഫോറന്‍സിക് ഓഫീസര്‍ ദീപേഷിന്റെ നേതൃത്വത്തിലാണ് യൂസഫിന്റെ വീട് പരിശോധിച്ചത്. ചുമരില്‍നിന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് വാക്കത്തികൊണ്ട് വെട്ടേറ്റ് മംഗളൂരി യൂണിറ്റി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലാണ് യൂസഫ്. യൂസഫില്‍നിന്നും മൊഴിയെടുക്കാന്‍ കഴിയാത്തതിനാല്‍ സാക്ഷിയായ യൂസഫിന്റെ ഭാര്യാ സഹോദരനും സെഡ് എം എസ് ബസ് കണ്‍ഡക്ടറുമായ മുഹമ്മദ് സാദിഖിന്റെ പരാതിയില്‍ അഹ്മദ് എന്നയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
അതേസമയം അഹ്മദിനോടൊപ്പം വീട്ടില്‍ അതിക്രമിച്ചുകടന്ന് അക്രമത്തിന് കൂട്ടുനിന്ന യൂസഫിന്റെ അകന്ന ബന്ധത്തില്‍പെട്ട സ്ത്രീയേയും ഇവരുടെ 17 വയസുള്ള മകളേയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിരുന്നില്ല. പ്രതി അഹ്മദിനെ പിടികൂടാനും പോലീസിന് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. പോലീസ് എത്തിയാണ് പരിക്കേറ്റ യൂസഫിനെ ആശുപത്രിയിലെത്തിച്ചത്.
സമ്പന്നനായ യൂസഫിന്റെ പണവും സ്വര്‍ണവും സ്വത്തും തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് അകന്ന ബന്ധത്തില്‍പെട്ട സ്ത്രീയുടെ നേതൃത്വത്തിന് യൂസഫിന് നേരെ അക്രമം നടത്തിയതെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചതായാണ് വിവരം. പോലീസ് ഈ രീതിയിലേക്കുള്ള അന്വേഷണവും ആരംഭിച്ചതായാണ് സൂചന.
Related News:
പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 61 കാരനെ തലയ്ക്ക് വെട്ടി; യഥാര്‍ത്ഥ കാരണം സ്വത്തും പണവും തട്ടിയെടുക്കലോ? ഒരാള്‍ക്കെതിരെ വധശ്രമത്തിന് കേസ്

Keywords: Kasaragod, Assault, Kerala, Case, Murder attempt case, Attack, Attack against house owner; Forensic expert visits spot