തളങ്കരയില്‍ ഹോട്ടലില്‍ കയറി അതിക്രമം; മൂന്ന് പേര്‍ക്കെതിരെ കേസ്
Dec 31, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 31/12/2015) തളങ്കരയില്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും, ഹോട്ടലിലെ ചില്ലും, ചിക്കന്‍ ഗ്രില്ലിംഗ് മെഷീനും അടിച്ചു തകര്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം.
ജീവനക്കാരനായ സന്തോഷ് നഗര്‍ കുഞ്ഞിക്കാനത്തെ ടി.പി ഖാസിമിന്റെ പരാതിയില്‍ അറഫാത്ത് പള്ളിക്കാലിനെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. നേരത്തെ അറഫാത്തിനെതിരെ പോലീസില്‍ പരാതി കൊടുത്ത വിരോധത്തിലാണ് ഹോട്ടലില്‍ അക്രമം നടത്തിയതെന്നാണ് പരാതി.
Keywords : Kasaragod, Thalangara, Hotel, Attack, Complaint, Police, Case.