പ്രീമെട്രിക് ഹോസ്റ്റലിന് നേരെ മുഖം മൂടി ആക്രമണം; പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകനുള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍
Mar 14, 2017, 09:46 IST
കാസര്‍കോട്: (www.kasargodvartha.com 14/03/2017) വിദ്യാനഗര്‍ നെല്‍ക്കളയിലെ പ്രീമെട്രിക് ഹോസ്റ്റലിന് നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മുഖം മൂടി ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകനുള്‍പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഗവ. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും എ ബി വി പി പ്രവര്‍ത്തകരുമായ നിധിന്‍കുമാര്‍ (21), കേളുഗുഡെയിലെ സുഭാഷ് രാജ് (21) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ സുഭാഷ് രാജ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷിന്റെ മകനാണ്.
ശനിയാഴ്ച രാത്രി 8.30മ ണിയോടെയാണ് ഹോസ്റ്റലിന് നേരെ ആക്രമണമുണ്ടായത്. കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ഥികളും എസ് എഫ് ഐ പ്രവര്‍ത്തകരുമായ നകുലന്‍, ഷാന്‍ എന്നിവരെ അന്വേഷിച്ചാണ് നിധിന്‍കുമാറിന്റെയും സുഭാഷ് രാജിന്റെയും നേതൃത്വത്തില്‍ മുഖംമൂടി ധരിച്ച് ആറംഗ സംഘം എത്തിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഹസൈനാറിനോട് നകുലനും ഷാനും എവിടെയെന്ന് സംഘം ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ പ്രകോപിതരായ സംഘം ജനല്‍ ചില്ലുകളും മറ്റും മാരകായുധങ്ങള്‍ കൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു.
ബഹളം കേട്ട് പരിസരവാസികള്‍ എത്തിയതോടെ സംഘം സ്ഥലം വിടുകയാണുണ്ടായത്. സംഭവത്തില്‍ വാര്‍ഡന്‍ ഹസൈനാറിന്റെ പരാതിയിലാണ് കാസര്‍കോട് പോലീസ് ആറുപേര്‍ക്കെതിരെ കേസെടുത്തത്. ഏതാനും ദിവസം മുമ്പ് കാസര്‍കോട് ഗവ. കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഹോസ്റ്റലിന് നേരെ അക്രമമുണ്ടായത്. എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലും എസ് എഫ്-ഐ എ ബി വി പി പ്രവര്‍ത്തകര്‍ തമ്മിലും ഈ കോളജില്‍ പ്രശ്‌നങ്ങള്‍ പതിവാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Attack, Arrest, Pemetric Hostel, Students, Clash, Government College, Attack against hostel: 2 arrested