ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്റെ പല്ല് അടിച്ചു കൊഴിച്ചു
Apr 22, 2013, 20:13 IST
നീലേശ്വരം: ആശുപത്രിയില്‍ കയറി വനിതാ ജീവനക്കാരോടു ആസഭ്യം പറഞ്ഞതു ചോദ്യം ചെയ്ത വിരോധത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ പല്ല് അടിച്ചു കൊഴിച്ചു. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ജീവനക്കാരന്‍ പരപ്പ ബാനത്തെ ബി. നിഷാദിനാണ് (25) മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
തെക്കന്‍ ബങ്കളം വലിയവീട്ടിലെ ഋജേഷ് രാമചന്ദ്രനാണ് (24) മദ്യലഹരിയില്‍ അക്രമം നടത്തിയത്. ആശുപത്രി കൗണ്ടറിനടുത്ത് നിന്നു വനിതാ ജീവനക്കാരോടു അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു മര്‍ദനം. സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ എത്തി ഋജേഷിനെ പിടിച്ചു വച്ചു.
നീലേശ്വരം എസ്.ഐ, കെ. പ്രേംസദന്‍ എത്തി അറസ്റ്റു ചെയ്തു. അക്രമത്തില്‍ കോ- ഓപ്പറേറ്റീവ്
എംപ്‌ളോയീസ് യൂണിയന്‍ തേജസ്വിനി ആശുപത്രി യൂണിറ്റ് പ്രതിഷേധിച്ചു. പി. രാജേഷ്, ടി. സജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Security, Hospital, Attack, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News