ഗണേശോത്സവ ഘോഷയാത്രയെ ആക്രമിച്ച കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Aug 29, 2017, 10:52 IST
ബദിയടുക്ക: (www.kasargodvartha.com 29.08.2017) ഗണേശോത്സവ ഘോഷയാത്രയെ ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ബാഡൂരിലെ ബിജു (30), നയിമുഗറിലെ സൂര്യ (39), ഷേണിയിലെ പവന്‍കുമാര്‍ (25), വസന്ത (20), പി പി ജഗദീഷ് (25) എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
ബാഡൂരിലെ ശ്രീകൃഷ്ണ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിച്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ബാഡൂര്‍ ടൗണില്‍ വെച്ച് ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. കല്ല്, വാരികഷണം, ഇരമ്പു ദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരിക്കേറ്റവരുടെ പരാതി.
തലയ്ക്ക് സാരമായി പരിക്കേറ്റ ഹേമചന്ദ്ര മുണ്ട്യത്തടക്ക (25), വൈ യോഗീഷ് (25), അജിത്ത് മുഗു (24), സന്തോഷ് മുണ്ട്യത്തടക്ക (23) തുടങ്ങിയവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭജനമന്ദിരത്തില്‍ നിന്ന് ആരംഭിച്ച നിമജ്ജന ഘോഷയാത്ര ബാഡൂരിലെത്തിയപ്പോള്‍ നയന്‍കുമാര്‍ മണ്ഡപ്പാടി, ഹരീഷ് ബാഡൂര്‍, പവന്‍ മണ്ഡപ്പാടി, പ്രത്യുരാജ്, വസന്ത മലങ്കര, ബിജു ബാഡൂര്‍, സൂര്യ നയിമുഗര്‍, പവന്‍ ഉളിബാഗിലു തുടങ്ങിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ ആരോപിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Attack, Assault, arrest, Police, attack-against-ganesholsava-yathra; 5 CPM volunteers arrested