city-gold-ad-for-blogger

റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ മിന്നലാക്രമണം; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും, സിവില്‍ ഓഫീസര്‍ക്കും പരിക്ക്, ഒരു കെയ്‌സ്‌ മദ്യവും, മദ്യം നിറച്ചുവെച്ച ബൈക്കും പിടികൂടി

കുമ്പള: (www.kasargodvartha.com 08.03.2017) വീട്ടില്‍ മദ്യം സൂക്ഷിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ കബഡി താരങ്ങളുടെ നേതൃത്വത്തില്‍ മിന്നലാക്രമണം. ബുധനാഴ്ച രാത്രി 8.30 മണിയോടെ ബന്തിയോട് ബേക്കൂറിലാണ് സംഭവം. അക്രമത്തില്‍ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റൂബിന്‍ ബാബു (50), സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീകാന്ത് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

മദ്യം സൂക്ഷിച്ച വീട്ടില്‍ നിന്നും ഒരു കെയ്‌സ് മദ്യവും കെ എല്‍ 14 എം 8576 നമ്പര്‍ ബൈക്കിന്റെ ബാഗില്‍ വെച്ചിരുന്ന മദ്യ കുപ്പികളും പിടികൂടിയിട്ടുണ്ട്. അക്രമി സംഘത്തില്‍ 15 ഓളം പേരാണ് ഉണ്ടായിരുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റൂബിന്‍ ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


ബേക്കൂര്‍ സന്തോഷ് നഗറിലെ രാജേഷിന്റെ വീട്ടിലാണ് മദ്യം സൂക്ഷിച്ചതായി രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ ഈ വീട്ടില്‍ നിന്നും അഞ്ച് കെയ്‌സ് വിദേശ മദ്യമാണ് പിടികൂടിയത്. പിടികൂടിയ മദ്യം ജീപ്പിലെത്തിച്ച ശേഷം കൂടെയുണ്ടായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് എം വി, നൗഷാദ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവര്‍ വീണ്ടും തിരച്ചിലിന് പോയ സമയത്തായിരുന്നു രാജേഷ് ടീം ലീഡറായുള്ള 15 ഓളം കബഡി താരങ്ങള്‍ വടി, കുപ്പിച്ചില്ല് തുടങ്ങിയ മാരകായുധങ്ങളുമായി മിന്നലാക്രമണം നടത്തിയത്.

റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ മിന്നലാക്രമണം; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും, സിവില്‍ ഓഫീസര്‍ക്കും പരിക്ക്, ഒരു കെയ്‌സ്‌ മദ്യവും, മദ്യം നിറച്ചുവെച്ച ബൈക്കും പിടികൂടി

ഇന്‍സ്‌പെക്ടര്‍ റൂബിന്‍ ജോസഫിനെയും ശ്രീകാന്തിനെയും ആക്രമിച്ച ശേഷം നാല് കെയ്‌സ് മദ്യം ഒരു ഓട്ടോയില്‍ ഇവര്‍ കടത്തി കൊണ്ടു പോവുകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ് മറ്റുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു. ഒരു കെയ്‌സ് മദ്യവും ബൈക്കില്‍ വെച്ചിരുന്ന മദ്യവും മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. എക്‌സൈസ് സംഘം അക്രമിക്കപ്പെട്ട വിവരമറിഞ്ഞ് മഞ്ചേശ്വം, കുമ്പള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. റോഡരികില്‍ നിന്നും അല്‍പം അകലെയാണ് മദ്യം സൂക്ഷിച്ച രാജേഷിന്റെ വീട്. നിരോധിച്ച പാന്‍ മസാലകളും രാജേഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.

എക്‌സൈസ് സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കുമ്പള പോലീസ് പറഞ്ഞു. മദ്യം പിടികൂടിയ സംഭവത്തില്‍ രാജേഷിനും ഭാര്യയ്ക്കുമെതിരെ കേസെടുക്കുമെന്നും, രാജേഷിന്റെ ഭാര്യയുടെ നേതൃത്വത്തിലാണ് മദ്യ വില്‍പന നടക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Uppala, Liquor, Attack, Kasaragod, Police, Accuse, Injured, Excise, Raid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia