city-gold-ad-for-blogger

യുവ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കെ ജി എം ഒ എ പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2017) ജില്ലാ ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടി സമയത്ത് രോഗിയെ കൊണ്ടുവന്നയാള്‍ യുവ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കേരള ഗവ. മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ (കെ ജി എം ഒ എ) ജില്ലാ ഘടകം പ്രതിഷേധിച്ചു. പനി വ്യാപകമായതോടെ അധിക ജോലിഭാരം മൂലം ക്ഷീണിതരാകുന്ന ഡോക്ടര്‍മാരെ ആക്രമിച്ച് സേവനവീര്യം തന്നെ കെടുത്തുന്ന ഇത്തരക്കാരെ അധികൃതര്‍ പരമാവധി ശിക്ഷ കിട്ടത്തക്കവിധം നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. രമേശ് ഡി ജി, സെക്രട്ടറി ഡോ. ജനാര്‍ദന്‍ നായിക്ക് എന്നിവര്‍ ആവശ്യപ്പെട്ടു.

യുവ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കെ ജി എം ഒ എ പ്രതിഷേധിച്ചു

ഡോക്ടര്‍മാര്‍ക്കും മറ്റു ആശുപത്രി ജീവനക്കാര്‍ക്കും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും കെ ജി എം ഒ എ വ്യക്തമാക്കി. മഴക്കാല രോഗങ്ങള്‍ മൂലം ആശുപത്രിയില്‍ രോഗികളുടെ എണ്ണം ഇരട്ടിയായ സാഹചര്യത്തില്‍ ആശുപത്രികളുടെ സുഗമമായ നടത്തിപ്പിന് പൊതുജനങ്ങളുടെ പരിപൂര്‍ണ സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായും കെ ജി എം ഒ എ അറിയിച്ചു.

Related News: 

രോഗിയോടൊപ്പം ആശുപത്രിയിലെത്തിയ യുവാവ് കസേര കൊണ്ട് ഡോക്ടറുടെ തലക്കടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Doctor, Assault, Meeting, Patient's, Kasaragod, KGMOA, Attack against doctor: KGMOA condemns. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia